കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്

സോനിപത്തില്‍ നിന്നുള്ള നിയമസഭ അംഗമാണ് സുരേന്ദര്‍ പന്‍വാര്‍
കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്
സുരേന്ദര്‍ പന്‍വാര്‍
Updated on

ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസിലാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ യമുനനഗറിലും സമീപ ജില്ലകളിലും അനധികൃതമായി മണല്‍, പാറകള്‍, ചരല്‍ എന്നിവ ഖനനം ചെയ്തതുമായി ബന്ധപ്പെട്ട് 500 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ സുരേന്ദര്‍ പന്‍വാറിന്റെ മകനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരോധനത്തിന് ശേഷവും ഖനനം തുടര്‍ന്നതോടെ ഹരിയാന പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയായിരുന്നു ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരിയില്‍ സുരേന്ദര്‍ പന്‍വറിന്റെ വസതി അടക്കം 20 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. സോനിപത്തില്‍ നിന്നുള്ള നിയമസഭ അംഗമാണ് സുരേന്ദര്‍ പന്‍വാര്‍.

Trending

No stories found.

Latest News

No stories found.