പ്രധാനമന്ത്രിയുടെ 100-ാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

മൻ കി ബാത്തിനെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി
പ്രധാനമന്ത്രിയുടെ 100-ാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ 100-ാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് കൊട്ടിയാഘോഷിക്കുമ്പോഴും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലാണെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേസമയം, മൻ കി ബാത്തിനെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. വിശാല ഹൃദയമുള്ളവർക്കെ ഇത്തരത്തിൽ ജനങ്ങളുമായി സംവദിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഒക്‌ടോബർ മൂന്നിനാണ് മൻ കി ബാത്ത് ആരംഭിച്ചത്. ഇന്ന് ഇതിന്‍റെ 100-ാം പതിപ്പാണ് പുറത്തുവന്നത്. രാജ്യത്തുടനീളം ഈ എപ്പിസോഡ് കാണാനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ സംവദിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മൻ കി ബാത്ത് സഹായകമായെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മന്‍ കി ബാത്ത് സഹായകരമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് എന്‍റെ ആത്മീയയാത്രയാണ്. മന്‍ കി ബാത്തിന്‍റെ ഓരോ അധ്യായവും പ്രത്യേകതയുള്ളതാണ്. ലഭിച്ച എല്ലാ സന്ദേശങ്ങളും ഉൾക്കൊള്ളാന്‍ ഇതുവരെ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആശയസംവാദത്തിന്‍റെ വലുപ്പ-ചെറുപ്പമില്ലാത്ത ഒരു മാധ്യമമായി മാറാൻ മന്‍ കി ബാത്തിനായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴവന്‍ ആളുകളോടും സംവദിക്കാന്‍ തീരുമാനിച്ചു. ആ ആഗ്രഹത്തിന്‍റെ പൂർത്തീകരണമാണ് മന്‍ കി ബാത്ത് എന്ന പരിപാടിയായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.