മാനനഷ്ടകേസ്; പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു
court sentenced medha patkar to 5 months imprisonment in defamation case
Medha Patkar
Updated on

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയൽ ചെയ്ത മാനനഷ്ടകേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവ്. ഡൽഹി മെട്രൊപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി.

സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2006-ൽ ഫയൽചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് മേധാ പട്കറിനെ കോടതി ശിക്ഷിച്ചത്. സ്വന്തം ജാമ്യത്തിൽ വെറുടെ വിടണമെന്ന മേധയുടെ ആവശ്യം തള്ളിയ കോടതി പ്രതിയുടെ പ്രായവും അസുഖവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തേക്ക് ശിക്ഷ വിധിക്കാത്തതെന്നും വ്യക്തമാക്കി.

ടിവി.ചാനലുകളിളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് മേധാ പദ്കറിന് എതിരെ വി.കെ. സക്സേന മാനനഷ്ടകേസ് നൽകിയത്.

Trending

No stories found.

Latest News

No stories found.