രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും 10,000 കടന്നു; മരണസംഖ്യ 5 ലക്ഷത്തിന് മുകളിൽ

ആക്‌ടീവ് കേസുകൾ 63,562 ആയി ഉയർന്നു.കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും 10,000 കടന്നു; മരണസംഖ്യ 5 ലക്ഷത്തിന് മുകളിൽ
Updated on

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികൾ 10,000 ന് മുകളിൽ. 24 മണിക്കൂറിനിടെ 10,542 പേർക്കാണ് പുതിയതായി കൊവിഡ് പോസിറ്റീവായത്. ഇതോടെ ആക്‌ടീവ് കേസുകൾ 63,562 ആയി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ.

കഴിഞ്ഞ ദിവസം ഡൽഹിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലും പഞ്ചാബിലും കേരളത്തിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു.

ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,48,45,401). പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനമായും രേഖപ്പെടുത്തി. സജീവ കേസുകളിൽ ഇപ്പോഴത്തെ മൊത്തം അണുബാധ 0.14 ശതമാനമായി.

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെ തന്നെ കേരളം പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കും.

Trending

No stories found.

Latest News

No stories found.