രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു: 5,880 പേർക്ക് കൂടി രോഗബാധ

ആക്‌ടീവ് കേസുകളുടെ എണ്ണം 35,199 ആയി
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു: 5,880 പേർക്ക് കൂടി രോഗബാധ
Updated on

ഡൽഹി: രാജ്യത്ത് കൊവിഡ് അതിവ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 5,880 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പത്തു ശതമാനം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 35,199 ആയി. കേരളം, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6. 91 ശതമാനമാണ്. കഴിഞ്ഞ ദിവസം പതിനാല് മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 53,09,79. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധന നടപടികൾ ശക്തമാക്കാനും, ആശുപത്രികളിൽ സൗകര്യങ്ങൾ ഉറപ്പു വരുത്താനും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.