ഡൽഹി: രാജ്യത്ത് 10,112 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാലയളവിൽ 29 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇതിൽ ഏഴു മരണങ്ങൾ കേരളത്തിൽ നിന്നാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ 12,193 കൊവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ 9,833 പേർ രോഗമുക്തരായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ കൊവിഡ് സജീവ കേസുകളുടെ എണ്ണം 67,806 ആയി. 5,31,329 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 7.03 ശതമാനവും, പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 5.43 ശതമാനവുമാണ്.