ന്യൂഡൽഹി: പ്രധാനമന്ത്രി നരേ ന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതിയെ സമിപിക്കാൻ സിപിഎം. സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യം പരാമർശിക്കും. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക.
വിദ്വേഷപ്രസംഗ വിഷയം പ്രതിപക്ഷകക്ഷികൾ തെരഞ്ഞെടുപ്പു കമ്മിഷനു മുമ്പാകെ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്‍റെ നീക്കം. വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഓരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്ന് അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.