ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ നിർദേശപ്രകാരമാണ് നടപടി. കമ്പോഡിയ, മ്യാൻമാർ, ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഭൂരിഭാഗം നമ്പറുകളും. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകിയ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്.