ത്രിപുരയിൽ കസ്റ്റഡി പീഡനത്തെ തുടർന്ന് ദളിത് യുവാവ് മരിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

ദക്ഷിണ ത്രിപുര ജില്ലയിലെ സബ്റൂം നിവാസിയായ ബാദൽ ത്രിപുരയാണ് മരണപ്പെട്ടത്
Dalit youth dies after custodial torture in Tripura; police officers Suspended
ത്രിപുരയിൽ കസ്റ്റഡി പീഡനത്തെ തുടർന്ന് ദളിത് യുവാവ് മരിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ
Updated on

അഗർത്തല: ത്രിപുരയിൽ കസ്റ്റഡി പീഡനത്തെ തുടർന്ന് ദളിത് യുവാവ് മരിച്ച സംഭവത്തിൽ 5 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. ദക്ഷിണ ത്രിപുര ജില്ലയിലെ സബ്റൂം നിവാസിയായ ബാദൽ ത്രിപുരയാണ് മരണപ്പെട്ടത്. ബാദലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യ്ത് പിറ്റേ ദിവസം വിട്ടയച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡിസ്ചാർജ് ചെയ്ത ഉടൻ മരിച്ചു. കസ്റ്റഡി പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബാദലിന്‍റെ കുടുംബം ആരോപിച്ചു.

ഇരയുടെ കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബാദലും ,ചിരഞ്ജിത് എന്ന യുവാവും കഴിഞ്ഞ ദിവസം റബ്ബർ ഷീറ്റുകൾ മോഷ്ടിക്കുന്നതിനിടെ പിടിയിലായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം ചുമത്തിയില്ല. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പിറ്റേ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

തുടർന്ന് ബാദലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ശാന്തിർ ബസാർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ വച്ചാണ് മരിച്ചത്.

ഉദ്യോഗസ്ഥർ ബാദലിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇരയുടെ കുടുംബം ബുധനാഴ്ച പൊലീസിൽ പരാതി നൽകി. ഇതോടെ സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പ്രകോപിതരായ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ മനുബസാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. സംഘർഷ സാധ‍്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.