ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടും; ഒഡീഷയിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഒഡീഷയിലെ പതിനാലോളം ജില്ലകളിൽ ദന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്നാണ് വിലയിരുത്തൽ
dana cyclone in odisha westbengal shifted people from coastal area to safe location
ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടും; ഒഡീഷയിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
Updated on

ഭുവനേശ്വർ: ഒഡീഷ-പശ്ചിമബംഗാൾ തീരത്ത് ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ നൂറുമുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങൾ ഇന്ന് വൈകിട്ട് മുതൽ അടച്ചിടും.

ഒഡീഷയിലെ പതിനാലോളം ജില്ലകളിൽ ദന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയും മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോവരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ദന ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് കരുതുന്ന മേഖലകളിൽ കേന്ദ്രം എൻഡിആർഎഫിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം , മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് കണക്കുകൂട്ടൽ.

Trending

No stories found.

Latest News

No stories found.