'ദന' ചുഴലിക്കാറ്റ് എപ്പോൾ, എവിടെ എത്തുന്നു; കേരളത്തെ ബാധിക്കുമോ ??

മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയിലാവും ദന ആഞ്ഞുവീശുക.
dana cyclone latest when and where kerala impact
'ദന' ചുഴലിക്കാറ്റ് എപ്പോൾ, എവിടെ എത്തുന്നു; കേരളത്തെ ബാധിക്കുമോ ??
Updated on

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കരതൊടുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് മുന്നറിയിപ്പുള്ളത്. ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയിലാവും ദന ആഞ്ഞുവീശുക. ഇതു മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയിലേക്ക് ഉയരാനും സാധ്യതയുണ്ട്.

ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് 'ദന' എന്നാണ് പേരിട്ടിരിക്കുന്നത്. ഖത്തറാണ് ഈ ചുഴലിക്കാറ്റിന് ദന എന്ന പേര് നൽകിയിരിക്കുന്നത്. പ്രദേശിക വാക്കുകളോ പേരുകളോ ഉപയോ​ഗിച്ചാണ് സാധാരണ പേരിടുന്നത്. ഇത്തരത്തിൽ ഓർത്തിരിക്കാന്‍ എളുപ്പമായതിനാലാണ് ഈ രീതി. 'ദന' ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന.

ബംഗാൾ ഉൾക്കടലിൽ‌ രൂപപ്പെട്ട ദന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കേരള തീരത്ത് വരും ദിവസങ്ങളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച പുലർച്ചയോടെ ശക്തിയാർജിക്കുന്ന ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോ വ്യാഴാഴ്ച പുലർച്ചയോടെയോ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത പ്രവചിച്ചിരിക്കുന്നത്.​ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്ക​ടലിൽ കർണാടക തീരത്തിനു സമീപമുള്ള ചക്രവാതച്ചു​ഴിയും തമിഴ്നാടിനു മുകളിലായി രൂപപ്പെട്ട മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സമ്മാനിക്കും. മലയോര മേഖലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.