വ്യാപക പടക്കംപൊട്ടിക്കൽ; ഡൽഹിയിലെ വായു വീണ്ടും അപകടാവസ്ഥയിൽ

മിക്കയിടങ്ങളിലും 500 നു മുകളിലാണ് മലീനികരണതോത്
വ്യാപക പടക്കംപൊട്ടിക്കൽ; ഡൽഹിയിലെ വായു വീണ്ടും അപകടാവസ്ഥയിൽ
Updated on

ന്യൂഡൽഹി: ദീപാവലി ആ‘ഘോഷത്തിനു പിന്നാലെ ഡൽഹിയിൽ വായു മലീനികരണ തോത് വർധിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് അനുഭവപ്പെട്ടിരുന്നു. മിക്ക സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വൻ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം മോശമാകാൻ കാരണം.

കഴിഞ്ഞാഴ്ച പെയ്ത മഴയിൽ മലിനീകരണതോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. 200 നു മുകളിലേക്ക് ഉയർന്നാൽ തന്നെ അപകടകരമാകുന്ന മലീനികരണതോത് പലമടങ്ങാണ് തലസ്ഥാനത്ത് വർധിച്ചത്.

മിക്കയിടങ്ങളിലും 500 നു മുകളിലാണ് മലീനികരണതോത്. കഴിഞ്ഞ വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ വായു മലീനികരണമാണ് ഇത്തവണത്തെ ദീപാവലിക്കു ശേഷമുള്ളതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.