കാറ്റിന് ശക്തി കൂടി; ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

ഡീസൽ ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശനം അനുവദിച്ചു
കാറ്റിന് ശക്തി കൂടി; ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈകിട്ട് രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആയി ഉയർന്നു. അന്തരീക്ഷത്തിൽ കാറ്റിന്‍റെ വേഗത കൂടിയതാണ് വായു ഗുണനിലവാര തോതിൽ വലിയ വർധനവുണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ ഡീസൽ ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചകൂടി നിയന്ത്രണം തുടരും. പുരോഗതിയുണ്ടെങ്കിലും ദില്ലിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത്ഉയർന്നു തന്നെയാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം ഡൽഹിയിലെ വായു മലിനീകരണം അപകടകരമായ രീതിയിലേക്ക് എത്തിച്ചിരുന്നു. കുറഞ്ഞ താപനിലയും കാറ്റിന്‍റെ കുറവും മലീനീകരണം കുറയാന്‍ തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിയ മാറ്റമുണ്ടായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.