ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍റർ ദുരന്തം: പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി

കോച്ചിംഗ് സെന്‍റർ ഉടമയും കോ ഓർഡിനേറ്ററും ഉൾപ്പെടെ കേസില്‍ 7 പേർ അറസ്റ്റിലായിരുന്നു.
Delhi IAS coaching center disaster: Court rejects bail plea of ​​accused
ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍റർ ദുരന്തം: പ്രതികളുടെ ജാമ‍്യപേക്ഷ തള്ളി File
Updated on

ന്യൂഡൽഹി: ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ മലയാളിയടക്കം 3 വിദ‍്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി കോടതി. ഡൽഹി തീസ് ഹസാരി കോടതിയിലെ മജിസ്‌റ്ററേറ്റ് വിനോദ് കുമാറാണ് പ്രതികളുടെ ജാമ‍്യം നിരസിച്ചത്. പ്രതികളായ മനൂജ് കതൂരിയ, തെജീന്ദർ സിംഗ്, പർവിന്ദർ സിംഗ്, ഹർവിന്ദർ സിംഗ്, സരബ്‌ജിത്ത് സിംഗ് എന്നിവരുടെ വാദം കേൾക്കുകയായിരുന്നു. എല്ലാ ജാമ‍്യാപേക്ഷയും കോടതി തള്ളി.

കതൂരിയ തന്‍റെ ഫോഴ്‌സ് ഗുർഖ വാഹനം മഴവെള്ളം നിറഞ്ഞ റോഡിലൂടെ ഓടിച്ചുപോയതുമൂലം ജലനിരപ്പ് ഉയരാനും മൂന്ന് നിലകളുള്ള കെട്ടിടത്തിന്‍റെ ഗേറ്റുകൾ ഭേദിച്ച് ബേസ്‌മെന്‍റിൽ വെള്ളം കയറാനും ഇടയാക്കി എന്ന കാരണത്താലും മറ്റ് സഹഉടമകൾക്കെതിരെ പ്രേരണാകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

കോച്ചിംഗ് സെന്‍റർ ഉടമയും കോ ഓർഡിനേറ്ററും ഉൾപ്പെടെ കേസില്‍ ആകെ 7 പേരെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബേസ്‌മെന്‍റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ബേസ്‌മെന്‍റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമായിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ ജൂലൈ 27 നായിരുന്നു സംഭവം. മരിച്ച വിദ്യാർഥികളിൽ എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനും അടങ്ങിയിരുന്നു.

Trending

No stories found.

Latest News

No stories found.