കാശ്മീരിലെ പെൺകുട്ടികളെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിന് നോട്ടീസയച്ച് ഡൽഹി പൊലീസ്

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമീപിച്ച പെൺകുട്ടികളുടെ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്
കാശ്മീരിലെ പെൺകുട്ടികളെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിന് നോട്ടീസയച്ച് ഡൽഹി പൊലീസ്
Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ്. ഭാരത് ജോഡോയാത്രയ്ക്കിടെ ശ്രീനഗറിൽ വച്ച് 'ജമ്മു കാശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്' എന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെയാണ് ഡൽഹി പൊലീസ് നോട്ടീസയച്ചത്.

ഒരു പ്രത്യേക കേസുമായി ബന്ധപ്പെട്ട് താൻ ഒരു പെൺകുട്ടിയോട് സംസാരിച്ചപ്പോൾ അവൾ ലൈംഗിക പീഡനത്തിന് ഇരയായതായി വെളുപ്പെടുത്തിയതായി രാഹുൻ ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. പൊലീസിനെ വിളിച്ചു വരുത്തി താൻ വിവരങ്ങൾ കൈമാറാമെന്നു പറഞ്ഞപ്പോൾ അത് തനിക്ക് നാണക്കേടാണെന്ന് പെൺകുട്ടി പ്രതികരിച്ചതായി രാാഹുൽ വ്യക്തമാക്കിയിരുന്നു.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമീപിച്ച പെൺകുട്ടികളുടെ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലി തയ്യാറാക്കിയാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.