ആള്‍മാറാട്ട ഫോണ്‍കോളുകള്‍ തിരിച്ചറിയാന്‍ ട്രൂ കോളറുമായി സഹകരിക്കാന്‍ ഡല്‍ഹി പൊലീസ്

പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജനേ ഫോണില്‍ ബന്ധപ്പെട്ട് കബളിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനാണ് ട്രൂ കോളറുമായി സഹകരിക്കുന്നത്. 
ആള്‍മാറാട്ട ഫോണ്‍കോളുകള്‍ തിരിച്ചറിയാന്‍ ട്രൂ കോളറുമായി സഹകരിക്കാന്‍ ഡല്‍ഹി പൊലീസ്
Updated on

ഡൽഹി : സൈബര്‍ ക്രൈമുകള്‍ ചെറുക്കാനും ആള്‍മാറാട്ട ഫോണ്‍കോളുകള്‍ തിരിച്ചറിയാനും കോളര്‍ ഐഡി വെരിഫിക്കേഷന്‍ പ്ലാറ്റ്‌ഫോമായ ട്രൂ കോളറുമായി സഹകരിക്കാന്‍ ഡല്‍ഹി പൊലീസ്. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പു വയ്ക്കും. പൊലീസിന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷനില്‍ നല്‍കി ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ സമയത്ത് ധാരാളം സ്പാം ഫോണ്‍ കോളുകള്‍ തിരിച്ചറിഞ്ഞതു ട്രൂ കോളര്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ്. ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളുമൊക്കെ ലഭ്യമാണെന്ന് അറിയിച്ചു കൊണ്ടു വ്യാജ കോളുകള്‍ ധാരാളമായി ഇക്കാലത്തു വന്നിരുന്നു. ഇത്തരം നമ്പറുകള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ സഹായിച്ചതു ട്രൂ കോളര്‍ ആപ്ലിക്കേഷനാണെന്നു പറയുന്നു ഡിസിപി സുമന്‍ നല്‍വ.

പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജനേ ഫോണില്‍ ബന്ധപ്പെട്ട് കബളിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനാണ് ട്രൂ കോളറുമായി സഹകരിക്കുന്നത്.  ഗവൺമെന്‍റ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ നിരവധി സംഭവങ്ങളും സമീപകാലത്ത് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Trending

No stories found.

Latest News

No stories found.