'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം മറുപടി നൽകുന്നില്ലെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി ഗോ രാം ഗോപാൽ വർമ ആരോപിച്ചു.
Delhi seeks artificial rain to clear atmosphere
'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം
Updated on

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കാണാനായി കൃത്രിമ മഴ പെയ്യിക്കണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം മറുപടി നൽകുന്നില്ലെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി ഗോ രാം ഗോപാൽ വർമ ആരോപിച്ചു. അന്തരീക്ഷ മലിനീകരണം അസാധാരണമാം തോതിൽ വർധിച്ചതോടെ നിരവധി നിയന്ത്രണങ്ങളാണ് ഡൽഹി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.

ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരം ട്രക്കുകളും സ്വകാര്യ വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്. വ്യാവസായിക മലിനീകരണം ഇല്ലാതാക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. നിലവിൽ നഗരത്തെ മുഴുവൻ പിടി കൂടിയിരിക്കുന്ന പുകപടലത്തെ ഇല്ലാതാക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.

അതിലൊന്നാണ് കൃത്രിമ മഴ.അതു വഴി മാലിന്യങ്ങൾ ഇല്ലാതാക്കി അന്തരീക്ഷത്തെ ശുദ്ധമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.