ബിജെപി- ജെഡിഎസ് ലയനവിവാദത്തിൽ മലക്കം മറിഞ്ഞ് ദേവഗൗഡ

കേരളത്തിലെ പാർട്ടി ഘടകം എൽഡിഎഫിനൊപ്പമാണെന്നാണ് പറഞ്ഞതെന്നാണ് വിശദീകരിച്ചിരിക്കുന്നത്.
ദേവഗൗഡ
ദേവഗൗഡ
Updated on

ബംഗളൂരു: ജെഡിഎസ്- ബിജെപി ലയന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി എച്ച്.ഡി. ദേവഗൗഡ. തന്‍റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന ആമുഖത്തോടെ എക്സിലൂടെയാണ് ദേവ ഗൗഡ വിശദീകരണം നൽകിയിരിക്കുന്നത്. ബിജെപി- ജെഡിഎസ് സഖ്യത്തെ കേരളത്തിലെ സിപിഎം ഘടകം പിന്തുണയ്ക്കുന്നതായി താൻ പറഞ്ഞിട്ടില്ല. കേരളത്തിലെ പാർട്ടി ഘടകം എൽഡിഎഫിനൊപ്പമാണെന്നാണ് പറഞ്ഞതെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റ് സഹോദരങ്ങൾ അത് തെറ്റായി മനസിലാക്കിയിരിക്കുന്നുവെന്നും കർണാടകയ്ക്കു പുറത്തുള്ള പാർട്ടി ഘടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയെയും പിണറായി വിജയനെയും ടാഗ് ചെയ്തു കൊണ്ടാണ് വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കർണാടകയിൽ ജെഡിഎസ്-എൻഡിഎ സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകിയതായി എച്ച്.ഡി. ദേവഗൗഡ പറഞ്ഞിരുന്നു. അതിനാലാണ് കേരളഘടകത്തിൽ ജെഡിഎസ് മന്ത്രിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ രംഗത്തുവന്ന സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നീക്കിയതറിയിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അതിനു പുറകേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയെ തള്ളിക്കളഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.