കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയോ? വ്യാജസന്ദേശമെന്ന് പിഐബി

റിട്ടയർമെന്‍റ് പ്രായം രണ്ടു വർഷം കൂടി വർധിപ്പിച്ചുവെന്ന വ്യാജ സന്ദേശമാണ് പ്രചരിച്ചിരുന്നത്.
Did government increases retirement age to 62 years‍?
കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയോ? വ്യാജസന്ദേശമെന്ന് പിഐബി
Updated on

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു തികച്ചും വ്യാജമായ പ്രചാരണമാണെന്ന് സ്ഥിരീകരിക്കുകയാണ് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ. ഇന്ത്യൻ സർക്കാർ അത്തരത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലയെന്നും പിഐബി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വിരമിക്കൽ പ്രായത്തിൽ മാറ്റമൊന്നുമുണ്ടാകില്ലെന്ന് 2023 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു. റിട്ടയർമെന്‍റ് ആയൂ ബഡോദരീ യോജനാ എന്ന പേരിൽ റിട്ടയർമെന്‍റ് പ്രായം രണ്ടു വർഷം കൂടി വർധിപ്പിച്ചുവെന്ന വ്യാജ സന്ദേശമാണ് പ്രചരിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.