7% വളർച്ചാ പ്രതീക്ഷയുമായി സാമ്പത്തിക സർവേ

ആഗോള പ്രതിസന്ധികൾക്കു നടുവിൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറാൻ പ്രത്യേക പാത
Nirmala Sitharaman
നിർമല സീതാരാമൻ
Updated on

ന്യൂഡൽഹി: 2023-24 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സഭയുടെ മേശപ്പുറത്തു വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിനു പിന്നാലെ രണ്ടാം ദിവസമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.

കൊവിഡ് കാലഘട്ടത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കാഴ്ചവയ്ക്കുന്നതെന്നും, 6.6 ശതമാനം മുതൽ 7 ശതമാനം വരെ വളർച്ച മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (GDP) പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സംഭാവന ഗണ്യമായ വളർച്ച നേടിയെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ തയാറാക്കിയ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആഗോള പ്രതിസന്ധികൾക്കു നടുവിൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറാൻ പ്രത്യേക പാത വെട്ടിത്തുറക്കണമെന്നും നിർദേശം.

രാജ്യത്തെ തൊഴിൽ വിപണി സൂചികകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം വർധിച്ചു. അഞ്ച് വർഷത്തിനിടെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിൽ (EPFO) ഉൾപ്പെട്ടവരുടെ എണ്ണം ഇരട്ടിയിലധികമായി.

നടപ്പ് സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ മറ്റു മിക്ക കറൻസികൾക്കും മുകളിൽ ആധിപത്യം വർധിപ്പിച്ചു. രൂപയും സമ്മർദം നേരിട്ടിട്ടുണ്ടെങ്കിലും, മറ്റു കറൻസികളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി പിടിച്ചുനിൽക്കാൻ സാധിച്ചെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

Trending

No stories found.

Latest News

No stories found.