ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയും ആയ രാജയുടെ 15 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തി എന്ന് കേസിലാണ് നടപടി.
കോവൈൻ ഷെൽട്ടേഴ്സ് പ്രൊമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ എ രാജയുടെ പേരിലുള്ളതെന്ന് കരുതുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാധന കേസുമായി ബന്ധപ്പെട്ട് ഇഡി ഇതിനു മുമ്പും എ രാജയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.