Election
ElectionRepresentative image

5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്, ഡിസംബർ 3ന് ഫലപ്രഖ്യാപനം

മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ്, ഛത്തിസ്‌ഗഡിൽ രണ്ടു ഘട്ടം, വോട്ടെണ്ണൽ ഒരുമിച്ച് ഡിസംബർ മൂന്നിന്...

നവംബർ തെരഞ്ഞെടുപ്പ് മാസം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. നവംബർ ഏഴ് മുതൽ മുപ്പത് വരെയാണ് വിവിധ സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് എല്ലായിടത്തെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

അഞ്ച് സംസ്ഥാനങ്ങളിൽ നക്സൽ ബാധിതമായ ഛത്തിസ്‌ഗഡിൽ മാത്രമാണ് രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നത്, നവംബർ 7, 17 തീയതികളിൽ. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ ഒറ്റ ഘട്ടത്തിൽ പോളിങ് പൂർത്തിയാക്കും.

തെരഞ്ഞെടുപ്പ് തീയതികൾ:

  1. രാജസ്ഥാൻ - നവംബർ 23

  2. മധ്യപ്രദേശ് - നവംബർ 17

  3. തെലങ്കാന - നവംബർ 30

  4. മിസോറം - നവംബർ 7

  5. ഛത്തിസ്‌ഗഡ് - നവംബർ 7, 17

വോട്ടെണ്ണൽ - ഡിസംബർ 3

രാജസ്ഥാനിൽ നവംബർ 23ന് വോട്ടെടുപ്പ്

രാജസ്ഥാനിൽ നവംബർ 23ന് ഒറ്റ ഘട്ടമായി പോളിങ്

മധ്യപ്രദേശിൽ നവംബർ 17ന് വോട്ടെടുപ്പ്

ഒറ്റ ഘട്ടമായി പോളിങ് പൂർത്തിയാക്കും

തെലങ്കാനയിൽ നവംബർ 30ന് പോളിങ്

തെലങ്കാനയിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ്

മിസോറമിൽ നവംബർ 7ന് പോളിങ്

മിസോറമിലും ഒരു ഘട്ടത്തിൽ പോളിങ്

ഛത്തിസ്‌ഗഡിൽ നവംബർ 7, 17 തീയതികളിൽ പോളിങ്

നക്സൽ ബാധിത സംസ്ഥാനമായ ഛത്തിസ്‌ഗഡിൽ മാത്രം രണ്ടു ഘട്ടങ്ങളിലായാണ് പോളിങ് പൂർത്തിയാക്കുക.

വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഡിസംബർ മൂന്നിന്, ഒരുമിച്ച്.

അഞ്ച് സംസ്ഥാനങ്ങളിലായി 177 ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും.

അഞ്ച് സംസ്ഥാനങ്ങളിലായി പതിനാറ് ലക്ഷം പുതിയ വോട്ടർമാർ എൻറോൾ ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

തെലങ്കാനയിൽ നിലവിലുള്ള കക്ഷിനില

മിസോറമിൽ നിലവിലുള്ള കക്ഷിനില

ഛത്തിസ്‌ഗഡിൽ നിലവിലുള്ള കക്ഷിനില

രാജസ്ഥാനിൽ നിലവിലുള്ള കക്ഷിനില

മധ്യപ്രദേശിൽ നിലവിലുള്ള കക്ഷിനില

ബിജെപിക്കും പ്രതിപക്ഷത്തിനും നിർണായകം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നതിനാൽ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

വിലയിരുത്തൽ പൂർത്തിയായി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു.

5 സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കൽ, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവധ ഘട്ടങ്ങൾ നടക്കാവുന്ന തീയതികൾ പ്രഖ്യാപനത്തിൽ വിശദമാക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം ന്യൂഡൽഹിയിൽ നടക്കുന്നു. അഞ്ച് സംസ്ഥാനങ്ങിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.