മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന്, ഝാർഖണ്ഡിൽ രണ്ട് ഘട്ടം | Video

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു

ന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായി നവംബർ 20നാണ് തെരഞ്ഞെടുപ്പ് നടത്തുക. 23ന് വോട്ടെണ്ണൽ.

9.63 കോടി വോട്ടർമാരാണ് മഹാരാഷ്ട്രയിലുള്ളത്. ഝാർഖണ്ഡിൽ 2.6 കോടിയും. എന്നാൽ, ഝാർഖണ്ഡിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 13, 20 തീയതികളിലാണ് വോട്ടെടുപ്പ്. 23ന് തന്നെ വോട്ടെണ്ണും.

Rajiv Kumar, Chief Election Commissioner
കേരളത്തിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പ്

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഇപ്പോൾ 122 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേനയ്ക്ക് 63 സീറ്റും കോൺഗ്രസിന് 42 സീറ്റുമുണ്ട്. കോൺഗ്രസും ശിവസേനയും ഉൾപ്പെട്ട മഹാവികാസ് അഘാഡിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറിയത്. എന്നാൽ, ഏകനാഥ് ഷിൻഡെ ശിവസേനയെയും, അജിത് പവാർ എൻസിപിയെയും പിളർത്തി ബിജെപിക്കൊപ്പം ചേർന്ന് നിലവിൽ ഭരണം കൈയാളുന്നു.

ഝാർഖണ്ഡ് നിയമസഭയിൽ ആകെ സീറ്റ് 81 എണ്ണം മാത്രം. ഇവിടെയും 25 സീറ്റുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, 30 സീറ്റുള്ള ജെഎംഎം, 16 സീറ്റുള്ള കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു.

മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഘട്ട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ ഒമ്പതിടങ്ങളിലെയും എംഎൽഎമാർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതാണ് ഒഴിവ് വരാൻ കാരണം.

Trending

No stories found.

More Videos

No stories found.