ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരർക്കായി തെരച്ചിൽ ഊർജിതം

തിങ്കളാഴ്ച കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു
encounter breaks out in doda jammu army search operation to track militants
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു
Updated on

കഠുവ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദോഡയിൽ ഇരു വിഭാഗങ്ങളും വീണ്ടും ഏറ്റുമുട്ടി. 3 ഭീകരർ പ്രദേശത്തുണ്ടെന്നാണ് വിവരം. തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കഠുവ- ദോഡ മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരർ ആക്രമണം നടത്തിയത്.

Trending

No stories found.

Latest News

No stories found.