ശ്രീനഗർ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ഗാസയുടെ അതേ വിധിതന്നെയാവും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാനുമായി ചർച്ച നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഫറൂഖ് അബ്ദുല്ല വിമർശിച്ചു.
"നമ്മുടെ സുഹൃത്തുക്കളെ മാറ്റാം എന്നാൽ അയൽക്കാരെ മാറ്റാനാവില്ലെന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പറഞ്ഞത് എത്ര ശരിയാണ്, യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണമെന്നും പറയുന്ന മോദി എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ചർച്ച നടത്താത്തത്''-എന്നും അദ്ദേഹം ചോദിച്ചു.
നവാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാവാൻ പോവുകയാണ്. അവർ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടും ഇന്ത്യ എന്തുകൊണ്ടാണ് അതിന് തയാറാവാത്തത്. ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ ഗാസയുടെയും പലസ്തീന്റെയും വിധി തന്നെയാവും നേരിടേണ്ടിവരികയെന്നും ഫരൂഫ് അബ്ദുല്ല മുന്നറിയിപ്പു നൽകി.