മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച; ആ​ദാ​യ​നി​കു​തി പ​രി​ധി​യി​ല​ട​ക്കം ഇ​ള​വു​ക​ൾക്ക് സാധ്യത

നി​ർ​മ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ബ​ജ​റ്റാ​ണി​ത്.
Prime Minister Narendra Modi, Finance Minister Nirmala Sitharaman
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ
Updated on

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ചൊവ്വാഴ്ച. രാ​വി​ലെ 11നു ​ലോ​ക്സ​ഭ​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ർ​മ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ബ​ജ​റ്റാ​ണി​ത്. സി.​ഡി. ദേ​ശ്മു​ഖി​നു ശേ​ഷം ഈ ​റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ധ​ന​മ​ന്ത്രി​യാ​ണ് നി​ർ​മ​ല. ‌

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം ധ​ന​മ​ന്ത്രി സാ​മ്പ​ത്തി​ക സ​ർ​വെ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യം 6.5-7 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​ണു സ​ർ​വെ​യി​ലെ വി​ല​യി​രു​ത്ത​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ "വി​ക​സി​ത് ഭാ​ര​ത് 2047' എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള അ​ടി​ത്ത​റ​യി​ടു​ന്ന​താ​കും ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ​ന്നാ​ണു ക​രു​തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക, മ​ധ്യ​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യേ​റ്റി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര, ഹ​രി​യാ​ന, ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രാ​നി​രി​ക്കെ ഈ ​വി​ഭാ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​യേ​ക്കും. ആ​ദാ​യ​നി​കു​തി പ​രി​ധി​യി​ല​ട​ക്കം ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​ക്ഷേ​പ​ക​ർ​ക്ക് ഊ​ർ​ജം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​കും.

തിങ്കളാഴ്ച രാ​വി​ലെ ചേ​ർ​ന്ന എ​ൻ​ഡി​എ യോ​ഗം ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തി​നെ​ക്കു​റി​ച്ചും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​പ​ദേ​ശം ന​ൽ​കി. മു​ഴു​വ​ൻ എം​പി​മാ​രും സ​ഭ​യി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം എ​ല്ലാ എ​ൻ​ഡി​എ എം​പി​മാ​ർ​ക്കും പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കു​മെ​ന്നും എ​ല്ലാ​വ​രും ഒ​രേ സ്വ​ര​ത്തി​ലാ​യി​രി​ക്ക​ണം പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും നേ​താ​ക്ക​ൾ.

അ​മൃ​ത​കാ​ല​ത്തി​നു ചേ​ർ​ന്ന ബ​ജ​റ്റാ​കും നി​ർ​മ​ല അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ക​രു​ത്താ​ണ് സാ​മ്പ​ത്തി​ക സ​ർ​വെ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ട​ത്തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ ഫ​ല​വും തെ​ളി​ഞ്ഞു​കാ​ണാം. കൂ​ടു​ത​ൽ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും നേ​ടേ​ണ്ട മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും വി​ക​സി​ത് ഭാ​ര​ത് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും അ​ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.