രാഹുലിനെ പരിഹസിച്ച് ട്വീറ്റ്; അമിത് മാളവ്യയ്‌ക്കെതിരേ കേസ് - Video

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ
രാഹുലിനെ പരിഹസിച്ച് ട്വീറ്റ്; അമിത് മാളവ്യയ്‌ക്കെതിരേ കേസ് - Video
Updated on

ബെംഗളൂരു: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരേ കേസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയൊ ട്വീറ്റ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ രമേശ് ബാബു നൽകിയ പരാതിയിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തെ വിമർശിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രിയെ ആക്ഷേപിക്കാനായി വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. വഞ്ചാന ഗെയിം കളിക്കുന്ന രാഹുൽ ഗാന്ധി അപകടകാരിയാണെന്നും 2.28 മിനിറ്റ് ദൈർഘ്യമുള്ള ട്വീറ്റിൽ പറയുന്നു.

അതേസമയം, അമിത് മാളവ്യയ്ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തി. കോടതിയിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, വിവിധ കൂട്ടായ്മകൾക്കിടയിൽ വിദേഷ്വവും ശത്രുതയും വളർത്തുകയാണു ട്വീറ്റിലൂടെ അമിത് മാളവ്യ ചെയ്തതെന്ന നിലപാടായിരുന്നു കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖർഗെയ്ക്ക്. നിയമോപദേശം തേടിയിട്ടാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.