മുംബൈ: മുംബൈ ബോരിവാലയിൽ എട്ടുനില കെട്ടിടത്തിന് തീപിടിച്ചു. രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പൊള്ളലെറ്റു. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മഹാവീർ നഗരത്തിലെ പവൻധാം വീണ സന്തൂർ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപടർന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇലട്രിക് വയറഇനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു.