തിരുപ്പത്തൂർ: തമിഴ്‌നാട് തിരുപ്പത്തൂരില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. പുതുക്കോവില്‍ പ്രദേശത്തെ കടയിലാണു തീപിടുത്തമുണ്ടായത്. മരണപ്പെട്ടവരില്‍ 5 വയസുള്ള കുട്ടിയുമുണ്ട്. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. കടയില്‍ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. തുടര്‍ന്ന് ഉഗ്രസ്‌ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും എത്തിയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.