പുതു ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍

പരീക്ഷണ ഓട്ടം വിജയിച്ചാൽ 2024 ഓടെ 35 ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ തീരുമാനം
first indian railways to begin hydrogen powered train trials in december
പുതു ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍
Updated on

ന്യൂഡൽ‌ഹി: ട്രെയിൻ യാത്ര രംഗത്ത് പുതു ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ. കാർബൺ ഫ്രീ യാത്രയ്ക്കായി ഹൈഡ്രജൻ ട്രെയിനുകൾ രംഗത്തിറക്കാനുള്ള തയാറെടുപ്പിലാണ് റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറിൽ നടത്താനാണ് തീരുമാനം. ഇതിനായുള്ള പുത്തന്‍ ട്രെയിന്‍ തമിഴ്‌നാട്ടിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ സജ്ജമായിക്കഴിഞ്ഞു.

പരീക്ഷണ സർവീസ് തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. ഹരിയാനയിലെ ജിന്‍ഡ്-സോനിപത് റൂട്ടിലെ 90 കിലോമീറ്ററിലാവും ഓട്ടമാവും നടക്കുക. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്നതാണ് ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജന്‍ ഫ്യൂവെല്‍ സെല്‍ വഴിയുണ്ടാക്കുന്നതാണ് ഇതിന്‍റെ ഇന്ധനം. നീരാവി മാത്രമാണ് പുറന്തള്ളുന്നത് എന്നതുകൊണ്ടുതന്നെ സമ്പൂർണ പരിസ്ഥിതി സൗഹാർദ യാത്ര എന്ന പട്ടികയിലാണ് ഈ ട്രെയിൻ ഉൾപ്പെടുക.

പരീക്ഷണ ഓട്ടം വിജയിച്ചാൽ 2024 ഓടെ 35 ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ പദ്ധതി. 80 കോടിയാണ് ഒരു ട്രെയിനിന്റെ ചെലവായി കണക്കാക്കുന്നത്. ഇതിന് പുറമെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 70 ലക്ഷം രൂപയും വേണം.

Trending

No stories found.

Latest News

No stories found.