സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേർക്ക് പൗരത്വം നൽകി

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പൗരത്വം കൈമാറിയതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.
സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേർക്ക് പൗരത്വം നൽകി
Updated on

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. സിഎഎ പ്രകാരം ബുധനാഴ്ച 14 പേർക്ക് ഇന്ത്യൻ പൗരത്വം നൽകി. ഓൺലൈൻ പോർട്ടൽ വഴിയുള്ള അപേക്ഷ പ്രകാരം 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പൗരത്വം കൈമാറിയതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ മുസ്ലിമുകൾ അല്ലാത്തവർക്കാണ് സിഎഎ പ്രകാരം പൗരത്വം നൽകുന്നത്.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇതു പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം. ഇതിനെതിരേ വിമർശനവും പ്രതിഷേധവും ശക്തമായിരുന്നുവെങ്കിലും നാലു വർഷങ്ങൾക്കു ശേഷം കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വരുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.