നീറ്റ് ചോദ്യപേപ്പർ ചോർച്ച; 5 പേർ കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 18 പേർ

അറസ്റ്റിലായവരെ ചോദ്യം ചെയ്യലിനായി പട്നയിലേക്ക് മാറ്റി
five more arrested from jharkhand in neet paper leak case
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ 5 പേർ കൂടി അറസ്റ്റിൽ
Updated on

പട്ന: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 5 പേരെ കൂടി കുറ്റാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ജാർഖണ്ഡിലെ ദിയോഗഢിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റിലായവരെ ചോദ്യം ചെയ്യലിനായി പട്നയിലേക്ക് മാറ്റി. നേരത്തെ 13 പേരെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ബന്ധുക്കളും പിടിയിലായവരിൽ ഉൾപ്പെടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.