മിന്നൽ പ്രളയത്തിൽ പകച്ച് സിക്കിം; 18 മൃതദേഹങ്ങൾ കണ്ടെത്തി, നൂറിലധികം പേരെ കാണാനില്ല

സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്
മിന്നൽ പ്രളയത്തിൽ പകച്ച് സിക്കിം; 18 മൃതദേഹങ്ങൾ കണ്ടെത്തി, നൂറിലധികം പേരെ കാണാനില്ല
Updated on

ന്യൂഡൽഹി: സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 6 മൃതദേഹങ്ങൾ സൈനികരുടേതാണെന്നാണ് വിവരം. ഇതിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്.

മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ആഭ്യർഥിച്ചിട്ടുണ്ട്. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനുള്ള സാധ്യതയും വിദഗ്ധര്‍ പരിശോധിക്കുകയാണെന്ന് ജലകമ്മീഷൻ അറിയിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ മലയാളികളുമുണ്ട്.

Trending

No stories found.

Latest News

No stories found.