food poison from street momos, one die, 25 hospitalized
വഴിയോരക്കടയിലെ മോമോസിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, 25 പേർ ചികിത്സയിൽ

വഴിയോരക്കടയിലെ മോമോസിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, 25 പേർ ചികിത്സയിൽ

മതിയായ ശുചിത്വം പാലിക്കാതെയും ലൈസൻസില്ലാതെയുമാണ് കട പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.
Published on

ഹൈദരാബാദ്: ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ വഴിയോരക്കടയിൽ നിന്ന് മോമോസ് കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചു. 25 പേർ ചികിത്സയിൽ. മതിയായ ശുചിത്വം പാലിക്കാതെയും ലൈസൻസില്ലാതെയുമാണ് കട പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. രേഷ്മ ബീഗമാണ് മരിച്ചത്.

സംഭവത്തിൽ രാജിക്(19), അർമാൻ(35) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഭക്ഷണം പാകം ചെയ്തിരുന്ന ചിന്തൽ ബസ്തിയിലുള്ള പാചക കേന്ദ്രം പൊലീസ് അടച്ചു പൂട്ടി.

വഴിയോരക്കടയിൽ നിന്ന് വെള്ളിയാഴ്ച മോമോസ് കഴിച്ചവർക്ക് ശനിയാഴ്ച മുതൽ വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടിരുന്നു.