അലിഗഡ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ 300 വിദ്യാർഥിനികൾ ആശുപത്രിയിൽ

ഉച്ചയോടെ ആരോഗ്യനില മെച്ചപ്പെട്ട ഭൂരിപക്ഷം പേരും തിരികെ ഹോസ്റ്റലിലേക്കു മടങ്ങി.
അലിഗഡ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ 300 വിദ്യാർഥിനികൾ ആശുപത്രിയിൽ
Updated on

അലിഗഡ്: ഭക്ഷ്യവിഷബാധയെത്തുടർന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 300 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണു സംഭവം. ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട വിദ്യാർഥിനികളെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളെജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.

ഉച്ചയോടെ ആരോഗ്യനില മെച്ചപ്പെട്ട ഭൂരിപക്ഷം പേരും തിരികെ ഹോസ്റ്റലിലേക്കു മടങ്ങി. ബീഗം അസീംന നിസ ഹാൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണു ഭക്ഷ്യ വിഷബാധ. ഹോസ്റ്റലിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ ഭക്ഷ്യസാംപ്‌ളുകൾ ലബോറട്ടറിയിലേക്ക് അയച്ചു.

Trending

No stories found.

Latest News

No stories found.