മണിപ്പൂരിൽ സംഘർഷം; കാണാതായ നാലു പേർ കൊല്ലപ്പെട്ട നില‍യിൽ

ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തി വനമേഖലയിലാണ് സംഘർഷമുണ്ടായത്
മണിപ്പൂരിൽ സംഘർഷം; കാണാതായ നാലു പേർ കൊല്ലപ്പെട്ട നില‍യിൽ
Updated on

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി സായുധ സംഘടനകളും മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ നാലു പേർ മരിച്ചു. ദാറ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ്, ആനന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തി വനമേഖലയിലാണ് സംഘർഷമുണ്ടായത്. വിറക് ശേഖരിക്കാനായി വനാതിർത്തിയിലേക്ക് പോയ നാലുപേരെ ഇന്നലെ കാണാതായിരുന്നു. ഇവരെ സായുധ സംഘടനകൾ തട്ടിക്കൊണ്ടുപോയി എന്ന നിഗമനത്തിൽ പൊലീസും കേന്ദ്ര സേനയും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.