ആന്ധ്രയിൽ 4 വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു; സർക്കാർ ഇടപെടലെന്ന് ആരോപിച്ച് വൈഎസ്ആർ കോൺഗ്രസ്

പ്രതികാരനടപടിയെന്ന് ആരോപിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി എസ്. നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അഥോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.
ആന്ധ്രയിൽ 4 വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു; സർക്കാർ ഇടപെടലെന്ന് ആരോപിച്ച് വൈഎസ്ആർ കോൺഗ്രസ്
Updated on

അമരാവതി: ആന്ധ്രാപ്രദേശിൽ നാലു വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു. ടിഡിപി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് പലയിടങ്ങളിലും ചാനലുകളുടെ സംപ്രേഷണം നിലച്ചത്. ടിവി9, എൻടിവി, 10ടിവി, സാക്ഷി ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് നിലച്ചത്. സർക്കാരിനെതിരേ നില കൊണ്ട ചാനലുകൾക്കെതിരേ പ്രതികാരനടപടിയെന്ന് ആരോപിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി എസ്. നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അഥോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ നാലു ചാനലുകളുടെയും പ്രക്ഷേപണം നിർത്താനായി കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് സർക്കാർ നിർദേശമുണ്ട് എന്നാണ് ആരോപണം.

മുൻ മുഖ്യമന്ത്രി വൈ എസ് ജഡൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ലതാണ് സാക്ഷി പത്രവും ടെലിവിഷൻ ചാനലും. ആന്ധ്രയിലും തെലങ്കാനയിലും ധാരാളം പ്രേക്ഷകരായുള്ള ചാനലുകളാണ് നാലും.

Trending

No stories found.

Latest News

No stories found.