കർണാടക ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

സം​സ്ഥാ​ന​ത്തെ 41.8 ല​ക്ഷം സ്ത്രീ​ക​ൾ​ക്കാ​ണ് ഓ​ർ​ഡി​ന​റി മു​ത​ൽ എ​ക്സ്പ്ര​സ് വ​രെ​യു​ള്ള ബ​സു​ക​ളി​ൽ യാ​ത്രാ സൗ​ജ​ന്യം
കർണാടക ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
Updated on

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ബ​സു​ക​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര. വി​ധാ​ൻ സൗ​ധ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ "ശ​ക്തി' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന്, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ധാ​ൻ സൗ​ധ​യി​ൽ നി​ന്ന് മ​ജ​സ്റ്റി​ക്കി​ലേ​ക്ക് ന​ട​ത്തി​യ ബ​സ് യാ​ത്ര​യി​ൽ സൗ​ജ​ന്യ യാ​ത്ര​യ്ക്കു​ള്ള ശ​ക്തി സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സേ​വാ സി​ന്ധു പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത‌് സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തു ല​ഭ്യ​മാ​കും വ​രെ കേ​ന്ദ്ര സ​ർ​ക്കാ​രോ ക​ർ​ണാ​ട​ക സ​ർ​ക്കാ​രോ അം​ഗീ​ക​രി​ച്ച ഐ​ഡി കാ​ർ​ഡ് മ​തി​യാ​കും.

സം​സ്ഥാ​ന​ത്തെ 41.8 ല​ക്ഷം സ്ത്രീ​ക​ൾ​ക്കാ​ണ് ഓ​ർ​ഡി​ന​റി മു​ത​ൽ എ​ക്സ്പ്ര​സ് വ​രെ​യു​ള്ള ബ​സു​ക​ളി​ൽ യാ​ത്രാ സൗ​ജ​ന്യം. പ്ര​തി​വ​ർ​ഷം 4051.56 കോ​ടി​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യാ​ണ് ഇ​തു​മൂ​ലം സ​ർ​ക്കാ​രി​നു​ണ്ടാ​കു​ക. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല​ട​ക്കം ജോ​ലി ചെ​യ്യു​ന്ന താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രും ഇ​ട​ത്ത​ര​ക്കാ​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തി​മാ​സ ചെ​ല​വി​ൽ യാ​ത്ര​ക്കൂ​ലി ഒ​ഴി​വാ​കു​ന്ന​ത് വ​ലി​യ മാ​റ്റം സൃ​ഷ്ടി​ക്കും. സ്ത്രീ​ക​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി ന​ൽ​കു​ന്ന​താ​ണു പ​ദ്ധ​തി. സ്ത്രീ​ക​ളെ പി​ന്തു​ണ‍യ്ക്കു​ന്ന​താ​ണു ത​ന്‍റെ സ​ർ​ക്കാ​രെ​ന്നും സി​ദ്ധ​രാ​മ​യ്യ. 200 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ വൈ​കാ​തെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ 18,609 ബ​സു​ക​ളി​ൽ ഇ​നി വി​ദ്യാ​ർ​ഥി​നി​ക​ളും വീ​ട്ട​മ്മ​മാ​രു​മ​ട​ക്കം മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ വ​രെ മാ​ത്ര​മേ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കൂ.

Trending

No stories found.

Latest News

No stories found.