മണിപ്പൂരിലെ മോറെയിൽ വീണ്ടും വെടിവയ്പ്പ്

അക്രമികളെന്ന് സംശയിക്കുന്നവർ പൊലീസിനെതിരേ വെടിവച്ചതോടെയാണ് പൊലീസ് തിരിച്ച് വെടിവയ്പ്പ് ആരംഭിച്ചത്.
manipur violence
manipur violenceFile pic
Updated on

ഇംഫാൽ: മണിപ്പൂരിലെ മോറെയിൽ വീണ്ടും വെടിവയ്പ്പ്. ചൊവ്വാഴ്ച രാവിലെ സുരക്ഷ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ചവാങ്ഫൈ മേഖലയിലാണ് വെടിവയ്പ്പ് നടക്കുന്നത്. തെരച്ചിലിനിടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. അക്രമികളെന്ന് സംശയിക്കുന്നവർ പൊലീസിനെതിരേ വെടിവച്ചതോടെയാണ് പൊലീസ് തിരിച്ച് വെടിവയ്പ്പ് ആരംഭിച്ചത്.

വെടിവയ്പ്പ് തുടരുകയാണെന്നും പൊലീസ് ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ 4 പൊലീസുകാർക്കും ഒരു അതിർത്തി സുരക്ഷാ ഫോഴ്സ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. ഇവർ അഞ്ചു പേരെയും വെടിവയ്പ്പ് നടക്കുന്ന പ്രദേശത്തു നിന്ന് എയർ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ഡിസംബർ 30 മുതൽ ഇന്ത്യ- മ്യാൻമർ അതിർത്തി പ്രദേശമായ മോറെയിൽ അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.