ഹിരോഷിമ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഹിരോഷിമയിലെത്തി. ഭക്ഷണം, ഊര്‍ജ സംരക്ഷണം എന്നിവയുള്‍പ്പെടെ ആഗോള വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണു ജി7ൽ ഉള്ളത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്നും നാളെയും നടക്കുന്ന രണ്ട് ഔപചാരിക സെഷനുകളിലും ഇന്ത്യ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.