15 രൂപയ്ക്ക് പെട്രോൾ: എഥനോൾ പദ്ധതിയുമായി ഗഡ്‌കരി

''വാ​ഹ​ന​ങ്ങ​ളി​ൽ ശ​രാ​ശ​രി 60 ശ​ത​മാ​നം എ​ഥ​നോ​ളും 40 ശ​ത​മാ​നം വൈ​ദ്യു​തി​യും ഉ​പ​യോ​ഗി​ച്ചാ​ൽ, പെ​ട്രോ​ൾ ലി​റ്റ​റി​ന് 15 രൂ​പ​യ്ക്കു ല​ഭ്യ​മാ​കും''
15 രൂപയ്ക്ക് പെട്രോൾ: എഥനോൾ പദ്ധതിയുമായി ഗഡ്‌കരി
Updated on

ജ​യ്‌​പു​ർ: സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗം പ​ങ്കു​വ​ച്ച് കേ​ന്ദ്ര ഉ​പ​രി​ത​ല, ഹൈ​വേ, ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ലി​റ്റ​റി​ന് 15 രൂ​പ​യ്ക്ക് പെ​ട്രോ​ൾ വി​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണു ഗ​ഡ്ക​രി മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം രാ​ജ​സ്ഥാ​ൻ പ്ര​താ​പ്ഗ​ഡി​ലെ റാ​ലി​യി​ൽ പ​റ​ഞ്ഞു.

5,600 കോ​ടി രൂ​പ​യു​ടെ 11 ദേ​ശീ​യ​പാ​ത പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും 3,775 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ച്ച 219 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള 4 ദേ​ശീ​യ​പാ​ത​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

""ക​ർ​ഷ​ക​രെ അ​ന്ന​ദാ​താ​ക്ക​ൾ മാ​ത്ര​മാ​യ​ല്ല ഈ ​സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​ടി​ത്തു​ട​ങ്ങി​യാ​ൽ അ​വ​രെ ഊ​ർ​ജ​ദാ​താ​ക്ക​ൾ കൂ​ടി​യാ​യി മാ​റ്റാം. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ മ​നോ​ഭാ​വം. വാ​ഹ​ന​ങ്ങ​ളി​ൽ ശ​രാ​ശ​രി 60 ശ​ത​മാ​നം എ​ഥ​നോ​ളും 40 ശ​ത​മാ​നം വൈ​ദ്യു​തി​യും ഉ​പ​യോ​ഗി​ച്ചാ​ൽ, പെ​ട്രോ​ൾ ലി​റ്റ​റി​ന് 15 രൂ​പ​യ്ക്കു ല​ഭ്യ​മാ​കും. ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം അ​തി​ന്‍റെ നേ​ട്ട​മു​ണ്ടാ​കും''- ഗ​ഡ്ക​രി പ​റ​ഞ്ഞു.

പ​ഞ്ച​സാ​ര പു​ളി​പ്പി​ച്ച് ത​യാ​റാ​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത ഇ​ന്ധ​ന​മാ​ണ് ഈ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ഥ​വാ എ​ഥ​നോ​ൾ. ക​രി​മ്പി​ൽ നി​ന്ന് പ​ഞ്ച​സാ​ര വേ​ർ​തി​രി​ച്ചെ​ടു​ത്താ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ക. ചോ​ളം പോ​ലു​ള്ള മ​റ്റു ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. ഇ​ത്ത​ര​ത്തി​ൽ മി​ശ്രി​ത ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം മാ​ത്ര​മ​ല്ല, ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യും കു​റ​യും. ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കാ​യും മ​റ്റും ചെ​ല​വാ​കു​ന്ന 16 ല​ക്ഷം കോ​ടി രൂ​പ ക​ർ​ഷ​ക​രു​ടെ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യും- ഗ​ഡ്ക​രി വി​ശ​ദീ​ക​രി​ച്ചു.

ഓ​ട്ടോ​മൊ​ബൈ​ല്‍ വ്യ​വ​സാ​യ​ത്തി​ന്‍റെ വി​റ്റു​വ​ര​വ് ഇ​പ്പോ​ഴ​ത്തെ 7.5 ല​ക്ഷം കോ​ടി​യി​ല്‍ നി​ന്ന് 15 ല​ക്ഷം കോ​ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. വാ​ഹ​ന നി​ര്‍മാ​ണ​ത്തി​ല്‍ ജ​പ്പാ​നെ പി​ന്ത​ള​ളി ചൈ​ന​യും യു​എ​സും ക​ഴി​ഞ്ഞാ​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഓ​ട്ടൊ റി​ക്ഷ​ക​ള്‍ മു​ത​ല്‍ കാ​റു​ക​ള്‍ വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ഥ​നോ​ള്‍ ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.