യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് അനിൽ ദുജാനയെ വധിച്ചു

ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് അനിൽ ദുജാനയെ വധിച്ചു
Updated on

ഉത്തർപ്രദേശ്: മീററ്റിൽ നടന്ന ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവ് അനിൽ ദുജാനയെ വധിച്ച് യുപി പൊലീസ്. കീഴടങ്ങാൻ വിസമ്മതിച്ച ദുജാനയ്ക്ക് നേരെ വെടിയുതിർത്തത് പൊലീസ് പ്രത്യേക സംഘമാണ്. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പടിഞ്ഞാറൻ യുപിയിലെ കുപ്രസിദ്ധ കുറ്റവാളിയാണ് അനിൽ ദുജാന. 18 കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ, തുടങ്ങി 62 ഓളം കേസുകളിൽ പ്രതിയാണ്. 2022 ജാമ്യം ലഭിച്ച് പുറത്തിറങ്ങി മുങ്ങിയ ദുജാനയെ കണ്ടെത്തി നൽകുന്നവർക്ക് നോയിഡ പൊലീസ് 50000 രൂപയും ബുലന്ദ്ഷഹർ പൊലീസ് 25000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മാസം ഝാൻസിയിൽ അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടതിന് ശേഷം യുപി എസ്ടിഎഫ് നടത്തുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

Trending

No stories found.

Latest News

No stories found.