ന്യൂഡല്‍ഹി: രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതംമൂലമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന അദ്ദേഹത്തിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് അഞ്ചംഗ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണക്കാരണം ഹൃദയാഘാതംമൂലമെന്ന് കണ്ടെത്തിയതെന്ന് റാണി ദുർഗാവതി നെഡിക്കൽ കോളെജ് വൃത്തങ്ങൽ അറിയിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോൾ ബന്ധുക്കളും മുറിയിൽ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ട നടപടികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ വിഷം കലർന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 8.30 യേടെയാണ് ജയിൽ നിന്നും അന്‍സാരിയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉടനെ ചികിത്സയാരംഭിച്ചുവെങ്കിലും ജീവന്‍ രാക്ഷിക്കാനായില്ല. ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇതിനിടെ മുഖ്താര്‍ അന്‍സാരിയുടെ സംസ്‌കാരം ഇന്ന്. അതിശക്തമായ സുരക്ഷയില്‍ ഗാസിയപുരിലാണ് സംസ്‌കാരം നടക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജന്മനാടായ ഗാസിപൂരിലേക്ക് കൊണ്ടുപോയി. 24 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പ്രയാഗ്‌രാജ്, ഭദോഹി, കൗസാമ്പി, വാരണാസി തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് ഘാസിപൂരിലെത്തി. മുഹമ്മദാബാദിലെ കാളിബാഗിലെ കുടുംബ ശ്മശാനമാണ് മുഖ്താർ അൻസാരിയുടെ അന്ത്യവിശ്രമസ്ഥലമായി തീരുമാനിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങുകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഗാസിപൂരിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 2022-ൽ 8 കേസുകളിൽ ശിക്ഷിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബാന്ദജയിലിൽ തടവിൽ കഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ മവൂ നിയമസഭാമണ്ഡലത്തിൽനിന്ന് 5 തവണ എംഎൽഎയായി ഇദ്ദേഹം 2 തവണ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയിച്ചത്.