വാഹനാപകടത്തിൽ യുവതി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
Girl dies in bike crash, male friend kills self in Chennai
വാഹനാപകടത്തിൽ യുവതി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കിfile
Updated on

ചെന്നൈ: ഈസ്റ്റ് കോസ്റ്റ് റോഡിലുണ്ടായ ബൈക്കപകടത്തിൽ സുഹൃത്ത് മരിച്ചതിന് പിന്നാലെ ആൺ സുഹൃത്ത് മനംനൊന്ത് ജീവനൊടുക്കി.

മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണ്.

ഇരുവരും യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നു. പൂഞ്ചേരി ജങ്ഷനിൽ വച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയാരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Trending

No stories found.

Latest News

No stories found.