പനജി: മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളിൽ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ. പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188 വകുപ്പ് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത്, സൗത്ത് ഗോവ ജില്ലാ കലക്ടര്‍മാരുടെ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയാണ് 188.
വെള്ളച്ചാട്ടത്തില്‍ അടക്കം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിരോധനം നിലവിൽ വന്നത്. ഇത്തരം പ്രദേശങ്ങളില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.