വാഷിങ്ടൺ: ഇന്ത്യയുടെ ക്യാനഡയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനായി ഇരു സർക്കാരുകളും പരസ്പരം സംസാരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എന്നാൽ ക്യാനഡ ഭീകതയ്ക്കും തീവ്രവാദത്തിനു ഇടം കൊടുക്കുന്നത് പ്രധാന പ്രശ്നമാണെന്നും ജയശങ്കർ പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യൻ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജയശങ്കർ.
ഖാലിസ്ഥാനി ഭീകരൻ നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാനഡ മുന്നോട്ടു വയ്ക്കുന്ന ആരോപണങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ക്യാനഡയിൽ സംഭവിച്ചത് സാധാരണ സംഭവമായി ഇന്ത്യ കണക്കാക്കുന്നില്ല. ക്യാനഡയുമായി കുറച്ചു കാലമായി തുടരുന്ന അഭിപ്രായ ഭിന്നതയ്ക്കു പിന്നിലെ പ്രധാന കാരണം ഭീകരതക്ക് അവർ അനുവാദം നൽകുന്നതാണെന്നും ജയശങ്കർ ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ പങ്കാളികളാകുന്ന വ്യക്തികളെയും സംഘടനകളെയും പുറത്താക്കണമെന്ന ഇന്ത്യയുടെ വളരെ ഗൗരവത്തോടെയുള്ള ആവശ്യത്തോട് ക്യാനഡ പ്രതികരിക്കാൻ പോലും തയാറായിട്ടില്ലെനനും ജയശങ്കർ ആരോപിച്ചു.
യുഎസ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിക്കൻ, സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ എന്നിവരുമായി ജയശങ്കർ ചർച്ച നടത്തിയിരുന്നു. .