കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4 ശതമാനം കൂട്ടി

48.67 ലക്ഷം ജീവനക്കാർക്കും 67.95 പെൻഷൻകാർക്കും ഡിഎ വർധനവിന്‍റെ ഗുണം ലഭ്യമാകും.
Representative image
Representative image
Updated on

ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമബത്തയിൽ 4 ശതമാനം വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷാമബത്തയുടെ വർധനവ് 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിലുണ്ട്.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍റെ നിർദേശ പ്രകാരമുള്ള സമവാക്യങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. 42 ശതമാനമുണ്ടായിരുന്ന ക്ഷാമ ബത്ത ഇതോടെ 46 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.

48.67 ലക്ഷം ജീവനക്കാർക്കും 67.95 പെൻഷൻകാർക്കും ഡിഎ വർധനവിന്‍റെ ഗുണം ലഭ്യമാകും.

Trending

No stories found.

Latest News

No stories found.