ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്സിഡി നൽകേണ്ട; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

സബ്സിഡി അനുവധിക്കുന്നത് അനാവശ‍്യ കാര‍്യമാണെന്ന് മന്ത്രി സൂചിപ്പിച്ചു
The government should not subsidize the electric vehicle market; Union Transport Minister Nitin Gadkari
നിതിൻ ഗഡ്കരി
Updated on

ന‍്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്സിഡി നൽകേണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഭോഗ്താക്കൾ സ്വന്തം ആവശ‍്യപ്രകാരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തുടങ്ങി. ആവശ‍്യകത കൂടിയതോടെ ഉൽപ്പാദന ചിലവ് കുറഞ്ഞു. അതുക്കൊണ്ട് ഇനിയും ഇലക്‌ട്രിക്ക് വാഹന മേഖലയ്ക്ക് സബ്സിഡി അനുവധിക്കുന്നത് അനാവശ‍്യ കാര‍്യമാണെന്ന് മന്ത്രി സൂചിപ്പിച്ചു.

സെപ്റ്റംബർ 5 ന് ബിഎൻജിഎഫ് ഉച്ചക്കോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ഉപഭോക്താക്കൾ ഇപ്പോൾ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങളും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങളും തിരഞ്ഞെടുക്കുന്നു ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ സബ്‌സിഡി നൽകേണ്ടതില്ലെന്ന് ഞാൻ കരുതുന്നു,” മന്ത്രി കൂട്ടിച്ചേർത്തു.

പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.'എന്‍റെ അഭിപ്രായത്തിൽ, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് ഇനി സർക്കാർ സബ്‌സിഡി നൽകേണ്ടതില്ല. സബ്‌സിഡി ആവശ്യപ്പെടുന്നത് ഇനി ന്യായമല്ല'. നിലവിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 28 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ശതമാനവുമാണ് ജിഎസ്ടി ചുമത്തുന്നത്.

Trending

No stories found.

Latest News

No stories found.