ഗതിനിർണയ ഉപഗ്രഹ ശൃംഖല: എന്‍വിഎസ്- 01 നാവിക് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ (video)

2 ഘട്ടത്തിലെ വേർപെടലും വിജയകരമാണെന്നും ഇതുവരെയുള്ള നടപടി ക്രമങ്ങളെല്ലാം കൃത്യമാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ഗതിനിർണയ ഉപഗ്രഹ ശൃംഖല: എന്‍വിഎസ്- 01 നാവിക് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ (video)
Updated on

ചെന്നൈ: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്- 01 ശ്രീഹരിക്കോട്ട സതീഷ് ധാവാന്‍ സ്പേസ് സെന്‍ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 10.42നായിരുന്നു വിക്ഷേപണം.

രണ്ടാം വിക്ഷേരണത്തറയിൽ നിന്നും ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്. ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവികിന്‍റെ രണ്ടാം തലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്.

ജിപിഎസിനു ബദലായി ഇന്ത്യ അവതരിപ്പിച്ച നവിക്ക് സംവിധാനത്തിന്‍റെ കാര്യശേഷി കൂട്ടുക എന്നതാണ് എന്‍വിഎസ്- 01 ഉപഗ്രഹങ്ങളുടെ ദൗത്യം. 2 ഘട്ടത്തിലെ വേർപെടലും വിജയകരമാണെന്നും ഇതുവരെയുള്ള നടപടി ക്രമങ്ങളെല്ലാം കൃത്യമാണെന്നും ഐഎസ്ആർഒ അറിയിച്ചു.

Trending

No stories found.

Latest News

No stories found.