ക്യാൻസർ, അപൂർവരോഗ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമുകൾക്ക് 28 % ജിഎസ്ടി (Video)

ചികിത്സാ ആവശ്യങ്ങൾക്കുള്ള ഭക്ഷണ പദാർഥങ്ങളുടെയും ജിഎസ്ടി ഒഴിവാക്കുമെന്ന് അമ്പതാമത് ജിഎസ്ടി യോഗം
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസാരിക്കുന്നു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസാരിക്കുന്നു.
Updated on

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ നികുതി ഒഴിവാക്കാൻ തീരുമാനിച്ച് അമ്പതാമത് ജിഎസ്ടി യോഗം. ചികിത്സാ ആവശ്യങ്ങൾക്കുള്ള ഭക്ഷണ പദാർഥങ്ങളുടെയും ജിഎസ്ടി ഒഴിവാക്കും.

പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ഭക്ഷണപദാർഥങ്ങൾക്കു വില കുറയും. പാക്ക് ചെയ്യാത്ത പപ്പടത്തിന്‍റെ നികുതി 18 ൽ നിന്ന് 5 ശതമാനമായി കുറയ്ക്കും. അതേ സമയം ഓൺലൈൻ ഗെയിമുകൾക്കും കുതിരപ്പന്തയങ്ങൾക്കും കാസിനോകൾക്കും 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. സിനിമാ തിയെറ്ററുകളിൽ വിൽക്കുന്ന ഭക്ഷണപദാർഥങ്ങളുടെയും പാനീയങ്ങളുടെയും സർവീസ് ടാക്സ് 5 ശതമാനമായി കുറച്ചു.

സ്വകാര്യ ഓപ്പറേറ്റർമാരുടെ സാറ്റലൈറ്റ് ലോഞ്ച് സേവനങ്ങളുടെ ജിഎസ്ടിയും ഒഴിവാക്കി. കേന്ദ്ര ധനകാര്യ മന്ത്രി നിർമാല സീതാരാമന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.